KSITIL

Kerala State Information Technology Infrastructure Limited

Kerala State Information Technology Infrastructure Limited (KSITIL) is the apex public limited company formed under the Government of Kerala

അവലോകനം

കേരള സര്‍ക്കാരിന്റെ ഐടി നയത്തിന്‍ കീഴില്‍ കേരളത്തിലെ ഐടി / ഐടിഇഎസ് പ്രത്യേക സാമ്പത്തിക മേഖലകള്‍ (സെസ്), ഐടി ടൗണ്‍ഷിപ്പുകള്‍, ഐടി പാര്‍ക്കുകള്‍ എന്നിവയുടെ വികസനത്തിന് തുടക്കമിടാന്‍ വേണ്ടി രൂപീകരിച്ച പരമോന്നതമായ പബ്ലിക് ലിമിറ്റഡ് കമ്പനിയാണ് കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഎസ്ഐടിഐഎല്‍). 1956 ലെ കമ്പനി ആക്റ്റ് പ്രകാരം (12-11-2007 തീയതിയിലെ കേരള സര്‍ക്കാര്‍ ജി.‌ഒ (എം‌എസ്) നമ്പര്‍ 33/07 / ഐടിഡി) സംയോജിപ്പിച്ച കെ‌എസ്‌ഐ‌ടി‌ഐഎല്ലിന്റെ രജിസ്റ്റേര്‍ഡ് ഓഫീസ് വിലാസം 7th ഫ്ലോര്‍, ഫെലിസിറ്റി സ്‌ക്വയര്‍, എം .ജി .റോഡ് , തിരുവനന്തപുരം എന്നതാണ്.

കാഴ്ചപ്പാട്

രാജ്യത്തെ മികച്ച ഐടി അടിസ്ഥാനസൗകര്യ സ്ഥാപനങ്ങളിലൊന്നായി മാറുകയും അത്യാധുനിക ഐടി അടിസ്ഥാനസൗകര്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിലൂടെ ഉയര്‍ന്ന നിലവാരം, ചെലവ്-ഫലപ്രാപ്തി, ഉപഭോക്തൃ പരിപാലനം, ഓഹരി ഉടമകളുടെ മൂല്യം എന്നിവയ്ക്കായി പരിശ്രമിക്കുകയും ചെയ്യുക.

ദൗത്യം

നിലവിലെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായതും ഭാവിയിലെ നവീകരണത്തിന് സജ്ജവുമായ ഏറ്റവും ശക്തവും ആധുനികവും പരിസ്ഥിതിസൗഹൃദവും കാര്യക്ഷമവുമായ ഐടി അടിസ്ഥാനസൗകര്യങ്ങള്‍ നല്‍കുകയും അതുവഴി വലിയ തോതിലുള്ള ഉല്‍‌പാദനക്ഷമമായ തൊഴില്‍ദാനം സാധ്യമാക്കുകയും ചെയ്യുക

പ്രധാന പദ്ധതികള്‍
  1. സ്കില്‍ ഡെലിവറി പ്ലാറ്റ്ഫോം കേരള :

ടെലി-സാന്നിധ്യ നെറ്റ്‌വര്‍ക്ക് വഴികേരളത്തിലെ 150 എഞ്ചിനീയറിംഗ് കോളേജുകളെയും ഐടി പാര്‍ക്കുകളുമായി ബന്ധിപ്പിക്കുന്ന “സ്കില്‍ ഡെലിവറി പ്ലാറ്റ്ഫോം കേരള” പദ്ധതിക്ക് കേരള സര്‍ക്കാര്‍ ജി‌ഒ (റിട്ട) നമ്പര്‍ 05/2017 / ഐടിഡി ലൂടെ അഡ്മിനിസ്ട്രേറ്റീവ് അനുമതി നല്‍കി. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉന്നത നിലവാരമുള്ള നൈപുണ്യ പരിപാടിയെയും ഇന്‍ഡസ്ട്രിയെയും വിദൂരമായി ബന്ധിക്കാന്‍ പ്രാപ്തമാക്കുന്ന പഠനവേദി സൃഷ്ടിക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത് - സമര്‍പ്പിത നെറ്റ്‌വര്‍ക്ക് പിന്‍ബലം, ടെലി-സാന്നിധ്യ പരിഹാരം, പഠന മാനേജ്‌മെന്റ് സംവിധാനം എന്നിവയിലൂടെയാണ് ഈ വേദി പ്രവര്‍ത്തനക്ഷമമാക്കുന്നത്. സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളിലെ 150 ഹൈടെക് ക്ലാസ് മുറികളെ ബന്ധിപ്പിക്കുന്ന ഒരു പഠന പ്ലാറ്റ്ഫോം പ്രദാനം ചെയ്യുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം, ഓരോ വര്‍ഷവും 50000 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കാന്‍ കഴിയും.

  1. ടെലികോം അടിസ്ഥാനസൗകര്യം :

കേരള സര്‍ക്കാര്‍ ഡിജിറ്റല്‍ പ്രവര്‍ത്തനത്തിലൂടെ തങ്ങളുടെ പൗരന്മാരുടെയും സാമ്പത്തിക മേഖലകളുടെയും വികസനത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നു. നവീനവും ഊര്‍ജ്ജസ്വലവുമായ കേരളം - നവകേരളം എന്ന സര്‍ക്കാരിന്റെ ദര്‍ശനം, എല്ലാവര്‍ക്കും ഡിജിറ്റല്‍ ജീവിതം പ്രാപ്തമാക്കുന്നതിനും ഡിജിറ്റല്‍ പൗരത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനുമായി വിജ്ഞാനാധിഷ്ഠിത ഡിജിറ്റല്‍ കേരളം നിര്‍മ്മിക്കുന്നതിനും ലക്ഷ്യമിടുന്നു. ഉള്‍പ്പെടുത്തല്‍, സര്‍വ്വവ്യാപിയും നീതിപൂര്‍വകവുമായ ലഭ്യത, സ്വാതന്ത്ര്യത്തിലൂടെയും എളുപ്പത്തിലുള്ള ലഭ്യതയിലൂടെ പൗരന്മാരെ ശാക്തീകരിക്കുക എന്നിവയുമാണ് ഈ ദര്‍ശനത്തിന്റെ അടിസ്ഥാന സ്തംഭങ്ങള്‍. കേരള സര്‍ക്കാരിന്റെ സജീവമായ നയങ്ങളും പദ്ധതികളും കാരണം, ഇ-ഗവേണന്‍സ് സംരംഭങ്ങള്‍ സ്വീകരിക്കുന്നതില്‍ സംസ്ഥാനം എപ്പോഴും മുന്‍‌തൂക്കം വഹിക്കുകയും ‘രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനം’ എന്ന പദവി നേടുകയും ചെയ്തു. പൗരന്മാര്‍ക്ക് ഡിജിറ്റല്‍ സാക്ഷരതയുടെ വാതിലുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച ദര്‍ശനാത്മക നടപടികളിലൂടെയാണ് ഇത് സാധ്യമായത്. കേരളത്തിലുടനീളം ഏറ്റവും വലിയ ആശയവിനിമയ ശൃംഖല കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്ക് (കെ-ഫോണ്‍) എന്ന പേരില്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നിക്ഷേപം നടത്തുമെന്ന് 2017-2018 ലെ സംസ്ഥാന ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. വരാനിരിക്കുന്ന സ്ഫോടനാത്മക ബാന്‍ഡ്‌വിഡ്ത്ത് ആവശ്യം നിറവേറ്റുന്നതിനും ലോകോത്തരമായ ഉയര്‍ന്ന വേഗത കൈവരിക്കുന്നതിനും കാര്യക്ഷമമായ സേവനദാനം ഉറപ്പുനല്‍കുന്ന സേവന നിലവാരം (QoS), വിശ്വാസ്യത, പരസ്പരപ്രവര്‍ത്തനം, ആവര്‍ത്തനം, സുരക്ഷ, വളരാനുള്ള ശേഷി എന്നിവയുള്ള ഒരു സമര്‍പ്പിത ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്‌വര്‍ക്കായാണ് KFON വിഭാവനം ചെയ്തിരിക്കുന്നത്.

വിലാസം

കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്,
ഒന്നാം നില, സങ്കേതിക, പിഎഫ് റോഡ്, വൃന്ദാവന്‍ ഗാര്‍ഡന്‍സ്,
പട്ടം പി ഒ, തിരുവനന്തപുരം- 695004
ഫോണ്‍ :   0471-4068006, 04712969640
ഇമെയില്‍ : info@ksitil.org
വെബ്‌സൈറ്റ്: https://ksitil.kerala.gov.in