കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന സൗജന്യ വൈഫൈ പദ്ധതിയാണ് കെ-ഫൈ. വിവര സാങ്കേതിക വിദ്യയുടെ  അനേകമനേകം ഗുണഫലങ്ങളും വിവിധ സര്‍ക്കാര്‍ സേവനങ്ങളും  വിവരങ്ങളും  അനുബന്ധകാര്യങ്ങളും തികച്ചും സുതാര്യവും അനായാസവുമായി ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ ജില്ലകളിലെയും തെരഞ്ഞെടുത്ത പൊതുഇടങ്ങളില്‍ ആണ് ഇത് ലഭ്യമാക്കിയിട്ടുള്ളത് ജനങ്ങള്‍ കൂടുന്ന ബസ്റ്റാന്‍ഡുകള്‍ ജില്ലാ ഭരണകേന്ദ്രങ്ങള്‍, പഞ്ചായത്തുകള്‍, പാര്‍ക്കുകള്‍, പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളിലാണ് ഇത് ലഭ്യമാവുക.സംസ്ഥാന ഐടി മിഷന്‍ നടപ്പാക്കുന്ന ഈ പദ്ധതി തീരദേശ മേഖലയില്‍ അടക്കം ഏതാണ്ട് രണ്ടായിരത്തോളം പൊതുഇടങ്ങളില്‍ ഇപ്പോള്‍ ലഭ്യമാണ്.

പൊതു ജനങ്ങള്‍ക്ക് അവരുടെ മൊബൈലിലും ലാപ്ടോപ്പിലും മറ്റും  തികച്ചും സൗജന്യമായി ദിവസേന ഒരു ജിബി വരെ  10 എംബിപിഎസ് വേഗതയോടു കൂടി ഉപയോഗിക്കാവുന്നതാണ്. നിങ്ങളതിന്റെ പരിധിക്കുള്ളില്‍ എത്തുമ്പോള്‍  വൈഫൈ  ഓണ്‍ ചെയ്തു മൊബൈല്‍ നമ്പര്‍ കൊടുത്തു ലോഗിന്‍ ചെയ്ത് ആവശ്യാനുസരണം അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം ഉപയോഗിക്കാവുന്നതാണ്.

Help Desk number : 1800 4255 300